
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ വിഭജനം പൂർണ്ണമായും അശാസ്ത്രീയം : പരാതി നൽകി കുമ്മിൾ ഷമീർ
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ വിഭജനം പൂർണ്ണമായും അശാസ്ത്രീയം. പരാതിയുമായി യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവും ആയ കുമ്മിൾ ഷമീർ. 15ഡിവിഷൻ ഉണ്ടായിരുന്ന ബ്ലോക്കിൽ പുതുതായി രണ്ട് ഡിവിഷൻ ആണ് കൂടുന്നത്. ചെറുവയ്ക്കൽ, ചിങ്ങേലി എന്നീ പേരുകളിൽ ആണ് ഡിവിഷനുകൾ രൂപീകരിച്ചിരിക്കാൻ കരട് തയ്യാറാക്കിയിരിക്കുന്നത്. ജനസംഖ്യാനുപാതികമയോ സ്വാഭാവിക അതിർത്തികളോ പരിഗണിക്കാതെ രാഷ്ട്രീയ പ്രേരിതമായി തയ്യാറാക്കിയിരിക്കുന്ന കരട് വിജ്ഞാപന പ്രകാരം പല ഡിവിഷനുകളിലും ജനസംഖ്യയിൽ വലിയ അന്തരമാണുള്ളത്. ഡിവിഷനിൽ കൂട്ടി ചേർത്തിരിക്കുന്ന…