
കടയ്ക്കലിൽ ശ്മശാനത്തിൽ നിന്നുള്ള രൂക്ഷ ഗന്ധം സഹിക്കാനാവാതെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു
കടയ്ക്കലിൽ 1.75 കോടി രൂപ ചെലവിട്ട് നിർമിച്ച വാതക ശ്മശാനത്തിൽ നിന്നുള്ള രൂക്ഷ ഗന്ധം സഹിക്കാനാവാതെ കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു. കടയ്ക്കൽ പഞ്ചായത്തിലെ ചായിക്കോട്ട് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒന്നരമാസം മുമ്പാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്തിൻ്റെ ആധുനിക വാതകശ്മശാനം ചായിക്കോട്ട് ഉദ്ഘാടനം ചെയ്തത്. തുടക്കം മുതൽ ഇവിടെ പ്രശ്നങ്ങളായിരുന്നു എന്നും ശരിയായ രീതിയിലല്ല ഇതിൻ്റെ പ്രവർത്തനമെന്നും നിർമാണത്തിൽ വൻ ക്രമക്കേട് നടന്നിട്ടുള്ളതായും നാട്ടുകാർ ആരോപിക്കുന്നു. മൃതദേഹം കത്തുമ്പോഴുള്ള പുക കുഴൽ വഴി മുകളിലേക്ക് പോകാതെ പരിസരമാകെവ്യാപിക്കും. ഒപ്പം…