ശബ്ദമലിനീകരണം; കര്‍ശനനടപടിക്ക് ഗതാഗത വകുപ്പ്,
ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ്. നിരോധിത ഹോണുകള്‍ വില്‍ക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം ഇതിൻ്റെ ഭാഗമായി എയർ ഹോണ്‍ വില്‍ക്കുന്ന കടകള്‍ കണ്ടെത്താൻ പരിശോധന നടത്തും. ഇത്തരം ഹോണുകള്‍ വില്‍ക്കുന്ന കടകളുടെ ജിഎസ്ടി, തദ്ദേശ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കും. കൂടാതെ അനധികൃത ഹോണുകള്‍ ഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പുകള്‍ക്ക് എതിരെയും നടപടി സ്വീകരിക്കും. എയർഹോണ്‍ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. വാഹനങ്ങളില്‍ നിന്നും ഇത്തരം ഹോണുകള്‍ നീക്കം ചെയ്തതിന് ശേഷമേ വിട്ടുനല്‍കൂ. ശബ്ദപരിധി അളക്കാൻ ഡെസിബെല്‍ മീറ്റർ…


