ചടയമംഗലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം രണ്ട് മരണം

ശബരിമല തീർഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. നാഗർകോവിൽ സ്വദേശികളായ ശരവണൻ, ഷൺമുഖൻ ആചാരി എന്നിവരാണ് മരിച്ചത്. മറ്റുള്ളവരുടെ നില ഗുരുതരമാണ്. രണ്ടുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ശബരിമലയിൽ പോയി മടങ്ങവേയാണ് അപകടം. എം.സി. റോഡിൽ ചടയമം​ഗലം നെട്ടേത്തറയിൽ രാത്രി 11.30-ഓടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്….

Read More

മുണ്ടക്കയത്ത് ശബരി തീർഥാടകർ റോഡ് ഉപരോധിച്ചു

തീർഥാടകരുടെ വാഹനം പിടിച്ച് ഇട്ടതിനെ തുടർന്നാണ് മുണ്ടക്കയം പുത്തൻചന്തയിൽ അന്യസംസ്ഥാനത്തിൽ നിന്നുള്ള തീർഥാടകർ മുണ്ടക്കയം എരുമേലി പാത ഉപരോധിച്ചു. തീർഥാടക തിരക്ക് വർധിച്ചതിനെ തുടർന്ന് പമ്പയിലേയ്ക്ക്  തീർഥാകരുടെ വാഹനം കടത്തിവിടുന്നില്ലായിരുന്നു. തുടർന്നാണ് മുണ്ടക്കയം പുത്തൻ ചന്തയിൽ എരുമേലി പാതയിൽ പോലിസ് തീർഥാടകരുടെ വാഹനങ്ങൾ തിങ്കളാഴ്ച്ച പുലർച്ചെ മുതൽ  തടഞ്ഞിട്ടത്. ഇതോടെ തീർഥാടകർ റോഡ് ഉപരോധിച്ചത് . ഉപരോധം നീണ്ടതോടെ മുണ്ടക്കയം ടൗൺ ഉൾപ്പെടെ ദേശിയ പാതയിലും ഗതാഗതം നിലച്ചു. തുടർന്ന് പോലിസുമായി നടത്തിയ ചർച്ചയെ തുടർന്ന് 7.30…

Read More

കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി കുഴിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു ; സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി കുഴിയിൽ അൽപം മുമ്പാണ് അപകടം സംഭവിച്ചത് .ശബരി മല ദർശനം കഴിഞ്ഞു തിരിച്ചു വരുന്നുന്ന ആന്ധ്രാപ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് . കാർ വൈദ്യുതി പോസ്റ്റിൽ2ഇടിച്ചു പോസ്റ്റ് ഒടിഞ്ഞു സൈക്കിൾ യാത്രികന്റെ ദേഹത്ത് വീഴുകയായിരുന്നു. ലോട്ടറി കച്ചവടക്കാരൻ ശിഹാബുദ്ദീനാണ് പരിക്കേറ്റത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More