ഗണപതിയും മറ്റു മിത്തുകളും പുരോഗമനപ്രതിരോധവും
നിയമസഭാസ്പീക്കർ ഷംസീർ ഗണപതി എന്ന ഹിന്ദു ദൈവത്തെ മിത്ത് എന്നു വിളിച്ചു എന്ന പേരിൽ കോലാഹലങ്ങൾ നടക്കുന്ന സമയമാണല്ലോ ഇത്. ഈയവസരത്തിൽ ചിലതു കുറിക്കണമെന്ന് തോന്നി. സെമിറ്റിക് മതങ്ങളെ പോലെ ഒരു എകീകൃതവിശ്വാസസംവിധാനമോ ആരാധനാരീതികളോ ഇല്ലാത്തവരെയാണ് ഹിന്ദുക്കൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സവർണദൈവങ്ങളായ വിഷ്ണുവും രാമനും അവർണദൈവങ്ങളായ ചാത്തനും അപ്പൂപ്പനുമെല്ലാം നിലവിൽ ഹിന്ദുമതത്തിന്റെ അക്കൗണ്ടിലാണ് ഉൾപ്പെട്ടിരിക്കുന്നത്. സ്വർണവിഗ്രഹങ്ങൾ പ്രതിഷ്ഠയായിട്ടുള്ള മഹാക്ഷേത്രങ്ങൾ മുതൽ വിളക്ക് കൊളുത്തി വെച്ചാരാധിക്കപ്പെടുന്ന വന്മരം വരെ ഹിന്ദു എന്ന വിഭാഗത്തിലെ ആരാധനവൈവിധ്യങ്ങളെയും ആരാധനാരീതികളിൽ കാലാകാലങ്ങളായി രൂപപ്പെട്ടു…