മകളുടെ വിവാഹ തലേന്ന് പന്തലിൽ വച്ച് അച്ഛൻ ക്രൂരമായി കൊല്ലപ്പെട്ടു

വർക്കല കല്ലമ്പലത്ത് വിവാഹത്തിന്റെ തലേന്ന് വധുവിന്റെ പിതാവ് ദാരുണമായി കൊല്ലപ്പെട്ടു. വടശ്ശേരിക്കോണം കല്യാണ പന്തലിൽ വച്ചാണ് രാജു (61) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സുഹൃത്താണെന്ന് പൊലീസ് പറയപ്പെടുന്ന ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇവർ സമീപവാസികളാണെന്നും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. ഇന്ന് വർക്കല ശിവഗിരിയിൽ വെച്ച് മകളായ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് അർധരാത്രി പിതാവിന്റെ കൊലപാതകം നടക്കുന്നത്.ജിഷ്ണു സഹോദരനുംസുഹൃത്തുക്കളോടുമൊപ്പം രാജുവിന്റെ വീട്ടിലെത്തുകയുംവഴക്കുണ്ടാക്കുകയുമായിരുന്നു. ഇതിനിടയിൽജിജിൻ മൺവെട്ടി കൊണ്ട് അടിക്കുകയും കത്തി…

Read More

വർക്കല ഹെലിപ്പാട് ക്ലിഫ് കുന്നിൽ നിന്ന് യുവാവ് 50 അടിയോളം താഴേക്ക് വീണു, നട്ടെല്ലിനടക്കം ഗുരുതര പരിക്ക്

വർക്കല :ഇന്നലെ  രാത്രി വർക്കല ഹെലിപ്പാടിന് സമീപമുള്ള ക്ലിഫ് കുന്നിൽ   നിന്ന് യുവാവ് 50 അടി താഴ്ചയിലേക്ക് വീണു, തമിഴ്‌നാട് സ്വദേശി സതീഷ് എന്ന 30കാരനാണ് അപകടത്തിൽപ്പെട്ടത്. 50 അടി താഴ്ചയിലേക്കാണ് വീണത്.  പൊലീസും ഫയർഫോഴ്‌സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്  ,രക്ഷാപ്രവർത്തകർ  സതീഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ സതീഷിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.

Read More

വർക്കലയിൽ നിന്ന് 200 കിലോ അഴുകിയ മൽസ്യം പിടിച്ചെടുത്തു

വർക്കല :വർക്കലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പുന്നമൂട് മാർക്കറ്റിൽ നിന്ന് 200 കിലോ ചീഞ്ഞ മത്സ്യം പിടികൂടി. അമോണിയം കലർത്തി മാസങ്ങൾ പഴക്കമുള്ള മത്സ്യം ചൂര മീൻ മാർക്കറ്റിൽ വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് അന്വേഷണം. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കാൻ വർക്കല നഗരസഭയ്ക്ക് നൽകി. മാത്രമല്ല, വിനോദസഞ്ചാര മേഖലയായ വർക്കലയിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തി.

Read More
error: Content is protected !!