അഞ്ചൽ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയെ വർക്കല പാപനാശത്ത് തിരയിൽപ്പെട്ട് കാണാതായി

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥി അഞ്ചൽ സ്വദേശിയായ 21 വയസ്സുള്ള അഖിൽ ആണ് കാണാതായത്. ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയായിരുന്നു സംഭവം. അഖിൽ മൂന്നു സുഹൃത്തുക്കളോടൊപ്പം ആണ് കുളിക്കാൻ എത്തിയത്. നേരം വൈകിയതിനാൽ ലൈഫ് ഗാർഡുകൾ ഇവരെ കുളിക്കുന്നത് വിലക്കി പറഞ്ഞു വിടുകയായിരുന്നു. പിന്നീട് ലൈഫ് ഗാർഡുകൾ പോയതിനുശേഷം വീണ്ടും ഇവർ കുളിക്കാൻ ഇറങ്ങിയതാണ് അപകടത്തിൽ കലാശിച്ചത്. കാണാതായ അഖിലിന് വേണ്ടി തിരച്ചിൽ തുടരുന്നു വർക്കല ഫയർഫോഴ്സും പോലീസും സ്ഥലത്തുണ്ട്. കൂടുതൽ തിരച്ചിലിനായി കോസ്റ്റൽ…

Read More

വര്‍ക്കലയിൽ 19കാരിയായ ഗര്‍ഭിണി തൂങ്ങി മരിച്ച നിലയിൽ

വര്‍ക്കലയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ഗർഭിണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു ലക്ഷ്മി. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത്…

Read More

വർക്കലയിൽ ഫ്രഞ്ച് വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ

കണ്ണൂർ കണിച്ചാർ സ്വദേശിയായ ജിഷ്ണുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്….. മാർച്ച് മാസം ആദ്യവാരത്തിലാണ് സംഭവം നടന്നത്…… പാപനാശം ബീച്ചിനോട് ചേർന്നുള്ള നടപ്പാതയിലൂടെ വരികയായിരുന്ന ഫ്രഞ്ച് വയോധികയോട് സെൽഫി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു അടുത്ത് ചെല്ലുകയും ഇവരെ കടന്നു പിടിക്കുകയും ആയിരുന്നു… ഇവർ ജിഷ്ണുവിന്റെ കരങ്ങളിൽ നിന്നും കുതറിമാറി നിലവിളിച്ചോടിയതോടെ പ്രതി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു വിവരമറിഞ്ഞ് വർക്കല പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തുകയും ബീച്ചിന് സമീപം പ്രവർത്തിക്കുന്ന…

Read More

വർക്കലയിൽ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരണം

വർക്കല സ്വദേശി വിനുവാണ് മരിച്ചത് .കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ശാരീരിക അസ്വസ്ഥത കാരണം ഇദ്ദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . 29 ന് വർക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചതായി ബന്ധുക്കള്‍ പറയുന്നു. സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോദരങ്ങളും ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വീടിനടുത്തുള്ള കടയില്‍ നിന്നും 29 ന് വൈകീട്ട് കേക്ക് വാങ്ങി കഴിച്ചിരുന്നുവെന്നും ഇതിന് പിന്നാലെ വയറുവേദന ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിയെന്നും ബന്ധുക്കള്‍…

Read More

വർക്കലയിൽ പൂജാരിമാർ മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കം; സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് സ്വദേശിയായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അയൽവാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അരുൺ നാരായണനെ ആക്രമിച്ച് കൊലപ്പെടുത്തിയത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കലയ്ക്ക് സമീപം കടലിൽ അജ്ഞാത കപ്പലിന്‍റെ അവശിഷ്ടങ്ങൾ

വർക്കലയ്ക്ക് സമീപം കടലിൽ അജ്ഞാത കപ്പലിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കടലിന്റെ അടിത്തട്ടിൽ സ്കൂബ ഡൈവർമാരാണ് അവശിഷ്ടം കണ്ടെത്തിയത്. അഞ്ചുതെങ്ങിനും വർക്കലയ്ക്ക് മധ്യേ നെടുങ്കണ്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെ പുതിയ ഡൈവിംഗ് സ്ഥലം കണ്ടെത്താനുള്ള തിരച്ചിലായിരുന്നു സ്കൂ‌ബ ഡൈവർമാരുടെ സംഘം. മേൽപ്പരപ്പിൽ നിന്നും 30 മീറ്റർ ആഴത്തിൽ എത്തിയപ്പോഴാണ് അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ടോർച്ച് ഉപയോഗിച്ച് അടുത്തേക്ക് എത്തി.രണ്ടാം ലോക യുദ്ധകാലത്ത് തകർന്ന ബ്രിട്ടീഷ് കപ്പലോ അല്ലെങ്കിൽ വർഷങ്ങൾക്കു മുമ്പ് കടലിന്റെ ആഴങ്ങളിൽ പെട്ടുപോയ ഡച്ച് കപ്പലിന്റെ അവശിഷ്ടങ്ങളും…

Read More

വർക്കലയിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സിൽ നിന്നും കഞ്ചാവ് പിടികൂടി

വർക്കലയിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സിൽ നിന്നും 8 കിലോ കഞ്ചാവ് പിടികൂടി.ബസ് ക്ലീൻ ചെയ്യുന്നതിനിടയിലാണ് ട്രാവലർ ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സിലാണ് സംഭവം. ബസ് ഡ്രൈവർ ഷാജി, ആലപ്പുഴ സ്വദേശി അൻസാരി എന്നിവരെ കസ്റ്റഡിയിലെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കലയിൽ യുവതിയെ സംഘം ചേർന്ന് പീഡിപ്പിച്ചു

വർക്കലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പീഡിപ്പിക്കപ്പെട്ട തമിഴ്നാട്ടുകാരിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സുഹൃത്തും കൂട്ടാളികളും ചേർന്ന് ജനുവരി മൂന്നിനാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ സുഹൃത്തടക്കം രണ്ട് പേർ അറസ്റ്റിലായി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിക്കൻ കറി കുറഞ്ഞുപോയി, ഭക്ഷണം കഴിക്കാനെത്തിയ സംഘം വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടി

ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ച് വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നൽകിയ ചിക്കൻ കറി  കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമയെ ആക്രമിച്ചത്. വർക്കല രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് ആക്രമണത്തിൽ തലയ്ക്ക് വെട്ടുകൊണ്ടത്. ഇയാൾ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വർക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അക്രമികളുടെ ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ വർക്കല പൊലീസ്…

Read More

വർക്കലയിൽ പഴംപൊരിയുടെ പേരിൽ കത്തിക്കുത്ത്; ഒരാൾ അറസ്റ്റിൽ

ചായക്കടയിൽ പഴംപൊരിയുടെ രുചിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. വെട്ടൂർ വലയന്റകുഴി ഒലിപ്പുവിളവീട്ടിൽ രാഹുലിനാണ്(26) കുത്തേറ്റത്. സംഭവത്തിൽ വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക് എന്നുവിളിക്കുന്ന അൽത്താഫി(38)നെ വർക്കല പോലീസ് അറസ്റ്റു ചെയ്. മേൽവെട്ടൂർ ജങ്ഷനിലെ ചായക്കടയിൽ കഴിഞ്ഞദിവസം വൈകീട്ട് 5.30- ഓടെയായിരുന്നു സംഭവം. ചായക്കടയിൽനിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുൽ അതിന്റെ രുചിക്കുറവിനെക്കുറിച്ച് കട നടത്തിപ്പുകാരനോടു തർക്കിച്ചു. കടയിൽ ചായ കുടിക്കുകയായിരുന്ന അൽത്താഫ് പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് രാഹുലും അൽത്താഫും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ അൽത്താഫ് കൈയിൽ…

Read More
error: Content is protected !!