
പോലീസ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍
പോലീസ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍.കവര്‍ച്ചയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതികളെ പൊലീസ് സംഘം സാഹസികമായി വാഹനത്തെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. നിയമവിദ്യാര്‍ത്ഥിയായ യുവതിയും സുഹൃത്തുക്കളുമാണ് പിടിയിലായത്.കഴിഞ്ഞ മാസം 15ന് രാത്രി 12നായിരുന്നു ആക്രമണം നാലംഗ സംഘം ഹോസ്റ്റല്‍ ആക്രമിച്ചത്. മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലിലാണ് ഇവര്‍ മാരകായുധങ്ങളുമായി കയറിയത്. വധഭീഷണി മുഴക്കിയ സംഘം അഞ്ച് മൊബൈല്‍ ഫോണുകളും സ്വര്‍ണമാല, മോതിരം തുടങ്ങിയവയും കവര്‍ന്നു. ഹോസ്റ്റലിലെ താമസക്കാരുടെ അകന്ന കൂട്ടുകാരന്‍…