തെരുവ് നായകളുടെ അക്രമം കൂടിയതായി കാണുന്നുണ്ട് അല്ലേ? അക്രമം കൂടിയതല്ല മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടുന്നതാണ്
പ്രശ്നം തെരുവുനായകളും നായപ്രേമികളുമല്ല… വർത്തമാനകാലസമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് തെരുവ്നായകളുടെ ചോരക്കൊതി, പ്രത്യേകിച്ച് കുട്ടികളോട്… സ്കൂളുകൾ തുറന്ന ഈ അവസരത്തിൽ ഓരോവീട്ടിൽനിന്നും കുട്ടികളെ വിടുന്നത് ഭയത്തോടെയാണ്,. പത്രങ്ങളിലും, മറ്റു മീഡീയകളിലും ദിനംപ്രതി നായ്ക്കളുടെ അക്രമവാര്ത്തകൾ പെരുകിവരുന്നത് ഭീതി പരത്തുന്നു. “നിഹാൽ”ന്റെ വേർപാട് ഈ വിഷയം ചർച്ച ചെയ്യാനിടയാക്കിയെങ്കിലും, ഇതെല്ലാം ചർച്ചയിൽ മാത്രമായി ഒതുങ്ങുന്നത് ചൊടിപ്പിക്കുന്നു…! കഷ്ടം,! ആ ദുരന്ത “വാർത്ത”യോടടുത്തായി നായ്ക്കളുടെ അക്രമം കൂടിയതായി കാണുന്നുണ്ട് അല്ലേ??? അത് തെരുവുനായകൾ അക്രമത്തിന്റെ എണ്ണം…