പകൽസമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ അതിജാഗ്രത വേണം
സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഉഷ്ണതരംഗ പ്രഖ്യാപനമുണ്ടയതോടെ പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. സൂര്യാഘാതം മരണത്തിലേക്കുവരെ നയിക്കാം. ചൂടു കൂടിയതോടെ രോഗങ്ങളും കൂടുന്നതായി പാലക്കാട്ടെ ആരോഗ്യവകുപ്പധികൃതർ പറയുന്നു. ശനിയാഴ്ച പാലക്കാട്ട് രേഖപ്പെടുക്കിയത് 41.8 ഡിഗ്രി സെൽഷ്യസാണ്. ഇത് 1951-നുശേഷം കേരള ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവുംകൂടിയ ചൂടാണ്. 1987 ഏപ്രിൽ 22-നും ഇതേ ചൂടായിരുന്നു. 2016 ഏപ്രിൽ 27-ന് രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് റെക്കോഡ്. സൂര്യാഘാതമേറ്റ് ഒരു മരണമാണ് ജില്ലയിൽ ഇതുവരെയുണ്ടായത്. ചൂടുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളുമായി വെള്ളിയാഴ്ചവരെ ജില്ലയിലെ…