നിലമേൽ വെള്ളാംപാറയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം
നിലമേൽ വെള്ളാം പാറയിൽ കാട്ടുപന്നിയിടിച്ചു ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറുടെ കാലിന് ഗുരുതര പരിക്ക്. കടയ്ക്കലിൽ നിന്നും നിലമേൽ ഭാഗത്തേക്ക് ഒരു യാത്രകരനുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറുടെ കാലിന് മുകളിലേക്കാണ് മറിഞ്ഞത്. കരുന്തലകോട് സ്വദേശിയായിരുന്നു വാഹനം ഓടിച്ചത് എന്നാണ് പ്രാഥമിക വിവരം കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ