പതിനെട്ടുകാരി വിസ്മയ വൃക്ക മാറ്റി വയ്ക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

പതിനെട്ടുകാരി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. വെമ്പായം നെടുവേലി കിഴക്കേവിളയിൽ എം എസ് വിസ്മയയാണ് സഹായം തേടുന്നത്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി, ഡോക്ടർ ആകണം എന്ന ലക്ഷ്യത്തോടെ പ്രവേശന പരീക്ഷയ്ക്കു പഠിക്കുമ്പോഴാണ് ശാരീരിക അസ്വസ്ഥതകൾ കാരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ രണ്ടു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി.   അടിയന്തരശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവച്ചാലേ ജീവൻ നില നിർത്താനായി സാധിക്കൂ.  അമ്മ ജയകുമാരി തന്റെ വൃക്കകളിൽ ഒന്ന് മകൾക്ക്…

Read More

വെമ്പായത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിനെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി

വെമ്പയത്ത് യുവാവ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിലാണ് യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെമ്പായം ജംഗ്ഷനിൽ മത്സ്യ കച്ചവടം നടത്തി വന്ന മണ്ണാം വിള സ്വദേശി നവാസ് (45) നെയാണ് ഇന്ന് വെളുപ്പിന് ഒന്നര മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. എം.സി റോഡിൽ വെമ്പായം ജംഗ്ഷന് സമീപമാണ് സംഭവം. ശരീരമാസകലം മുറിവേറ്റ പാടുകൾ ഉള്ളതായാണ് വിവരം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വെഞ്ഞാറമൂട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാർത്ത…

Read More

അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവേ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം

വെമ്പായത്ത് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയും മാതാവും സഞ്ചരിച്ച ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ശക്തിയായി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…

Read More