
വെഞ്ഞാറമൂട് മില്ലിലെ യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
മില്ലിലെ യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് ആരുഡി മില്ലിലാണ് സംഭവം. മില്ലിലെ ജീവനക്കാരിയായ പുളിമാത്ത് സ്വദേശി ബീന(44) യാണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ കഴുത്തിൽ കിടന്ന ഷോൾ യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.