കല്ലറയിൽ കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കല്ലറ കതിരുവിള വൃന്ദാ സദനത്തിലെ ലീലാമണി (66) യാണ്  തൊണ്ണൂറടി കിണറ്റിൽ വീണത്. 20 അടി വെള്ളമുള്ള കിണറ്റിൽ കുടിവെള്ള പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്ന വീട്ടമ്മയെ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ  അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഓഫീസർ രഞ്ജിത്ത് കിണറിൽ ഇറങ്ങി വീട്ടമ്മയെ വലയിൽ കെട്ടി പുറത്തെടുത്തുഫയർഫോഴ്സ് ആംബുലൻസിൽ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More