പതിനെട്ടുകാരി വിസ്മയ വൃക്ക മാറ്റി വയ്ക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

പതിനെട്ടുകാരി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. വെമ്പായം നെടുവേലി കിഴക്കേവിളയിൽ എം എസ് വിസ്മയയാണ് സഹായം തേടുന്നത്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി, ഡോക്ടർ ആകണം എന്ന ലക്ഷ്യത്തോടെ പ്രവേശന പരീക്ഷയ്ക്കു പഠിക്കുമ്പോഴാണ് ശാരീരിക അസ്വസ്ഥതകൾ കാരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ രണ്ടു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി.   അടിയന്തരശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവച്ചാലേ ജീവൻ നില നിർത്താനായി സാധിക്കൂ.  അമ്മ ജയകുമാരി തന്റെ വൃക്കകളിൽ ഒന്ന് മകൾക്ക്…

Read More