മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി
കല്ലാറിന് സമീപം മംഗലകരിക്കകം മേഖലയിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി. തോട്ടിൽ വെള്ളം ഉയർന്ന് മണിക്കൂറുകളോളം ഒറ്റപ്പെട്ട അമ്പതോളം സഞ്ചാരികളെയാണ് രക്ഷിച്ചത് . മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ എത്തിയവരായിരുന്നു ഇവർ. ഞായർ വൈകിട്ട് മൂന്നോടെയാണ് സംഭവം. ഉച്ചമുതൽ കല്ലാറിൽ കനത്ത മഴ ഉണ്ടായിരുന്നു. അക്കരെ സഞ്ചാരികളുണ്ടായിരുന്ന സമയത്ത് തോട് കവിഞ്ഞൊഴുകി. തുടർന്ന് ഇപ്പുറത്തേക്ക് വരാനാകാത്ത അവസ്ഥയിലായി. സഞ്ചാരികൾക്കൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും ഇക്കോ ടൂറിസത്തിലെ ജീവനക്കാരുമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമഫലമായാണ് സഞ്ചാരികളെ…