ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിധി ഇന്ന്
ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആലത്തിന് വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസില്‍ പ്രോസിക്യൂഷന് വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. പ്രതി ചെയ്ത കുറ്റം അത്യപൂര്‍വമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കേസില്‍ ഗുരുതര പോക്‌സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ട് പോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കല്‍ അടക്കം 13 കുറ്റങ്ങള്‍ കോടതി ശരിവെച്ചു. അതേസമയം പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാന്‍ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവയാണ് ചൂണ്ടിക്കാട്ടിയത്….


