
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് ഒ.എൻ.ജി.സി. സ്കോളർഷിപ്പ്
എൻജിനിയറിങ്, എം.ബി.ബി.എസ്., എം.ബി.എ., ജിയോളജി, ജിയോഫിസിക്സ് മാസ്റ്റേഴ്സ് എന്നീ പ്രോഗ്രാമുകളിൽ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി), 2023-24 അധ്യയനവർഷത്തേക്ക് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. ഒ.എൻ.ജി.സി. ഫൗണ്ടേഷൻ വഴിയാണ് പദ്ധതിനടപ്പാക്കുന്നത്. പ്രതിമാസം 4000 രൂപ നിരക്കിൽ ഒരുവർഷം 48,000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പ്, എൻജിനിയറിങ്, എം.ബി.ബി.എസ്. പഠനത്തിന് നാലുവർഷത്തേക്കും മറ്റുള്ളവയ്ക്ക് രണ്ടു വർഷത്തേക്കും ലഭിക്കും. ജനറൽ കാറ്റഗറിയിലും ഒ.ബി.സി. കാറ്റഗറിയിലും 500 വീതവും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ 1000 ആയിരവും സ്കോളർഷിപ്പുകൾ…