നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് അന്തരിച്ചു

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവരം വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍…

Read More

നടൻ വിജയകാന്ത് വീണ്ടും ആശുപത്രിയിൽ; നില ഗുരുതരം

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്‌ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. വിജയകാന്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രാവിലെ 9 മണിക്ക് അദ്ദേഹത്തിന്റെ ആരോഗ്യനില വിശദീകരിച്ച് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടും. പനി ബാധിച്ച് കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന് 23 ദിവസത്തെ ചികിത്സ വേണ്ടിവന്നിരുന്നു. പതിവു പരിശോധനകളുടെ ഭാഗമാണിതെന്നും ഇന്നു വീട്ടിൽ മടങ്ങിയെത്തുമെന്നും നേരത്തേ പാർട്ടി വക്താവ് അറിയിച്ചിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു…

Read More

നടൻ വിജയകാന്ത് ആശുപത്രിയിൽ

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ 24 മണിക്കൂറായി ആരോഗ്യനില മെച്ചപ്പെടാതെ തുടരുകയാണ്. ആരോഗ്യനില മെച്ചപ്പെടുന്ന ലക്ഷണങ്ങൾ ഉണ്ടെന്നും എന്നാൽ സ്ഥിരതയില്ലാതെ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More