
കടയ്ക്കൽ ദർപ്പകാടിന് സമീപം വാഹനാപകടം കോട്ടുക്കൽ സ്വദേശി മരണപ്പെട്ടു
കടയ്ക്കൽ കാഞ്ഞിരത്തുമൂടിനും ദർപ്പകാടിനും ഇടയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് കോട്ടുക്കൽ സ്വദേശി മരണപ്പെട്ടു ,ഐരക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടുക്കൽ സ്വദേശി ബസ് ഡ്രൈവർ ആയ മിഥുൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്. മിഥുനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. അശ്രദ്ധമായി വന്ന കാർ മിഥുനെ ഇടിക്കുകയും മിഥുൻ മറ്റൊരു കാറിൽ ഇടിച്ചു കയറുകയുമായിരുന്നു