
ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യ കിണറ്റിൽ വീണു മരിച്ച നിലയിൽ
ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യ കിണറ്റിൽ വീണു മരിച്ച നിലയിൽ. ഭർത്താവ് ഊരുപൊയ്ക ശിങ്കാരമുക്ക് പടിഞ്ഞാറെ വിള വീട്ടിൽ പി പ്രഭാകരൻ (74, റിട്ടയർഡ് പോലീസ് ഓഫീസർ ) കഴിഞ്ഞ ദിവസമാണ് അസുഖ ബാധിതനായി മരണപ്പെട്ടത്. തുടർന്ന് ഉത്തർ പ്രദേശിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ടിക്കുന്ന മൂത്ത മകൻ ശനിയാഴ്ചയോടെ എത്തുമെന്നറിയിച്ചതിനാൽ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിയിക്കാനായി മാറി താമസിക്കുകയായിരുന്ന ഭാര്യ പി എസ് സുഗന്ധി ( 70 )യെ നിരവധി തവണ ഫോൺ…