കോട്ടുക്കൽ വയലാ സ്കൂളിൽ ബസ്സിൽ നിന്നിറങ്ങവെ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടംകൂടി ആക്രമിച്ചു

വയല വി വി എം ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളെയാണ് പ്ലസ് വിദ്യാർത്ഥികൾ കൂട്ടം കൂടി ആക്രമിച്ചത് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണ്സംഭവം. പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിൽ സ്കൂളിൽ ഏറെ നാളുകളായി തർക്കം നിലനിന്നു വരികയായിരുന്നു. മുൻപ് പ്ലസ് വൺ വിദ്യാർത്ഥികൾ സ്കൂളിൽ ധരിച്ചു കൊണ്ട്വരുന്ന ഉടുപ്പിന്റെ കൈയുടെ വണ്ണം കൂട്ടിക്കൊണ്ട് വന്നത് പ്ലസ് ടു വിദ്യാർത്ഥികൾ ചോദ്യംചെയ്തതായും പിന്നീട് അത് സംഘർഷത്തിൽ കലാശിക്കുകയും പോലീസിൽ കേസ്…

Read More

വയല പുന്നമൺ ഏലാ ചുണ്ട റോഡ് കോൺക്രീറ്റു ചെയ്ത് നാടിനു സമർപ്പിച്ചു

ഇട്ടിവാ പഞ്ചായത്തിലെ വയല പുന്നമൺ ഏല ചുണ്ട റോഡ് കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ചു.ജില്ലാ പഞ്ചാ. അംഗം അഡ്വ. സാം കെ. ഡാനിയൽ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് നാടിനു സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.216 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയിലാണ് റോഡ് കോൺക്രീറ്റ് നിർമ്മാണം പൂർത്തിയായത്. ഗ്രാമപഞ്ചാ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.ബൈജു അധ്യക്ഷനായ യോഗത്തിൽ ബ്ളോക് പഞ്ചാ: അംഗം എ. നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീ ദേവി. ബി.എസ്,…

Read More