
വയനാട് പുൽപ്പള്ളിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു
വയനാട് പുൽപ്പള്ളിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു . യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പുൽപള്ളി :പുൽപ്പള്ളിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ടുമണിക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിൽ ഫോറസ്റ്റിൽ വച്ചാണ് അപകടത്തിൽ പെട്ടത്. ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മാറി മറിഞ്ഞു . 16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആരുടെയും നില ഗുരുതരമല് ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181