പാലക്കാട് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു.

പാലക്കാട് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. കിഴക്കഞ്ചേരി വക്കാല ആലമ്പള്ളം സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടു കൂടി മംഗലം ഡാം – ഓടംതോട് റോഡിൽ കരിങ്കയം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. സ്കൂൾ ട്രിപ്പ് പോകുന്നതിനിടെ കാട്ടുപന്നി ഓട്ടോയുടെ കുറുകെ ചാടുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികള്‍ക്ക് പരുക്കുണ്ട്. വിദ്യാർത്ഥികളായ അമയ, അനയ, ടോമിലിൻ എന്നിവർക്കാണ് പരുക്കേറ്റത്. 1

Read More
error: Content is protected !!