
വനിതാ സംവരണ ബില്ല് പാർലമെന്റ് ഇന്ന് പാസാക്കിയേക്കും
വനിതാ സംവരണ ബില്ല് പാർലമെന്റ് ഇന്ന് പാസാക്കിയേക്കും. ലോക്സഭയിൽ ചർച്ചയ്ക്കായി ഏഴ് മണിക്കൂറാണ് നീക്കി വച്ചിട്ടുള്ളത്. സോണിയ ഗാന്ധിയാകും കോൺഗ്രസിൽ നിന്ന് ചർച്ചകൾക്ക് തുടക്കമിട്ട് ആദ്യം സംസാരിക്കുക. ചർച്ചകൾക്ക് മറുപടി നൽകി അതിവേഗം ബിൽ പാസാക്കാനാണ് നീക്കം. ബിൽ പാസാകുന്നതോടെ പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ പാസാക്കുന്ന ആദ്യ ബില്ലായി ഇതുമാറും. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് ബിൽ. 128മത് ഭരണഘടനാ ഭേദഗതി ബില്ലാണ്. സംവരണം എപ്പോൾ മുതൽ നടപ്പാകും എന്നത് നിയമമന്ത്രി…