
ആറ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് വധശിക്ഷ
ഇടുക്കി ആനച്ചാലില്‍ ആറു വയസ്സുകാരനെ തലക്കടിച്ച് കൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് കുറ്റങ്ങള്‍ക്ക് മരണം വരെ തടവുശിക്ഷയും കോടതി വിധിച്ചു. ആകെ 92 വര്‍ഷമാണ് ശിക്ഷാകാലാവധി. നാലു ലക്ഷത്തിൽ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അമ്മയെയും മുത്തശ്ശിയെയും തലക്കടിച്ച് വീഴ്ത്തുകയും ആറു വയസ്സുകാരനെ കൊലപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു സഹോദരിയെ ബലാത്സംഗം ചെയ്തത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന്…