
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വക്കം പുരുഷോത്തമന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
ഇന്ന് രാവിലെ 11 മണിയോടെ വക്കത്തെ കടയിൽ വിളാകത്ത് വീട്ടുവളപ്പിൽ പിതാവ് ഭാനുപ്പണിക്കരുടെയും മാതാവിന്റെയും കല്ലറകൾക്ക് സമീപമാണ് മുൻ ഗവർണറും, മുൻ സ്പീക്കറും, മുൻ മന്ത്രിയും, മുൻ എംപിയും, മുൻ ഡിസിസി പ്രസിഡണ്ടും, മുൻ കെപിസിസി ഭാരവാഹിയും, ആറ്റിങ്ങലിന്റെ പ്രിയപ്പെട്ട നേതാവുമായ വക്കംജി എന്ന കരുത്തനായ വക്കം ബി പുരുഷോത്തമന്റെ മൃതദേഹം സംസ്കരിച്ചത്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്കാരം നടന്നത്.മകൻ ബിനു പുരുഷോത്തമൻ ചിതയ്ക്ക് തീകൊളുത്തി. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി…