വക്കം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പരിഹാരം കാണാത്ത ഗ്രാമപഞ്ചായത്ത് അധികൃതരെ ഉപരോധിച്ച് സിപിഐഎം പ്രവർത്തകർ

വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും തടഞ്ഞുകൊണ്ട് നടത്തിയ ഉപരോധ സമരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ഷാജു ഉദ്ഘാടനം ചെയ്തു……. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജലം എത്തിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് സംസ്ഥാന സർക്കാർ ഒരു മാസം മുമ്പേ നിർദ്ദേശം നൽകിയിട്ടും യാതൊരുവിധത്തിലുള്ള പ്രവർത്തനങ്ങളും നടത്താത്ത ഭരണസമിതിയാണ് വക്കം ഗ്രാമപഞ്ചായത്തിലുള്ളതെന്നും ടി ഷാജു പറഞ്ഞു…. ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ഉൾപ്പെടെ തടഞ്ഞുകൊണ്ടുള്ള ഉപരോധ സമരം ശക്തമായതോടെ പഞ്ചായത്ത് അധികൃതർ പോലീസിന്റെ സഹായം തേടുകയും…

Read More

വക്കത്ത് നാടൻ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ

വക്കത്ത് നാടൻ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിങ്കര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന് വിളിക്കുന്ന ശ്രീനാഥ്(25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് വൈകുന്നേരം 7 മണിയോടെ വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്ക് മുൻവശത്താണ് സംഭവം. മുൻവിരോധം കാരണം കൊട്ടാരക്കര നെടുവത്തൂർ ഇടയലഴികത്തു വീട്ടിൽ നിന്നും വക്കം പാട്ടു വിളാകം വടക്കേ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിപിൻകുമാറിനെയും വീട്ടുടമസ്ഥൻ വടക്കേവീട്ടിൽ വിജയനെയും നാടൻ ബോംബറിഞ്ഞ് കൊല്ലണമെന്ന ഉദ്ദേശത്തോടെ സ്ഫോടനങ്ങൾ സൃഷ്ടിച്ചും ഇരുമ്പ്…

Read More