fbpx

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട് രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് മണിയോടെ മണ്ഡലകേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ട്. വർണക്കടലാസുകൾ വാരിവിതരുന്ന പോപ്അപ്പുകൾക്കും വാദ്യമേളങ്ങളോടെ കൊടികള്‍ വീശി, ബലൂണുകള്‍പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും. കൃത്യം അഞ്ചിന് പരസ്യപ്രചാരണം നിര്‍ത്തും. നാളെ നിശബ്ദപ്രചാരണത്തിൻ്റെ…

Read More

കേരളത്തിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ വിരലിൽ പുരട്ടുന്ന മഷിക്ക് ചെലവ് 1.29 കോടി

സംസ്ഥാനത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ വിരൽത്തുമ്പിലെ വോട്ടടയാളത്തിന് ഒന്നേകാൽ കോടിയിലേറെ രൂപയുടെ ചെലവ്. വോട്ട് രേഖപ്പെടുത്താൻ എത്തുന്നവരുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ പുരട്ടുന്ന മായാത്ത (ഇൻഡെലിബ്ൾ) മഷിക്കാണ് ഇത്രയും വില. 63,000 ചെറു ബോട്ടിലുകളാണു തിരഞ്ഞെടുപ്പു കമ്മിഷൻ വാങ്ങിയത്. ഇതിന്റെ വിലയായി 1,29,54,040 രൂപ സർക്കാർ അനുവദിച്ചു. ഒരു ബോട്ടിലിന് ഏകദേശം 205 രൂപ. സാധാരണ ഒരു ബൂത്തിലേക്ക് 20 മില്ലി ലീറ്ററിന്റെ ഒരു കുപ്പി മതിയാകുമെങ്കിലും കരുതലായി ഒരെണ്ണം കൂടി നൽകാറുണ്ട്. ഇന്ത്യയിൽ ഔദ്യോഗികമായി ഈ മഷി നിർമിക്കാൻ…

Read More