പാലക്കാട് ലോക്കപ്പ് മരണം; എക്സൈസ് ഓഫീസിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍

എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ഷോജോ ജോണിനെ എക്സൈസ് പിടികൂടിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധന നടക്കുന്നുണ്ട്. ഇന്നലെ വൈകീട്ടാണ് ഷോജോയെ വീട്ടിൽ നിന്ന് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ 7 മണിക്കാണ് പ്രതി ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ചതെന്നാണ് വിവരം.

Read More
error: Content is protected !!