ചിതറ ഗ്രാമപ്പഞ്ചായത്തിൽ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട വിശ്വംഭരന് ലൈഫ് പദ്ധതി പ്രകാരം വീട് ; ആദ്യ ഘട്ട തുക പഞ്ചായത്ത് പ്രസിഡന്റ് കൈമാറി

ചിതറ ഗ്രാമപ്പഞ്ചായത്തിലെ അരിപ്പ വാർഡിൽ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട രണ്ട് കാലിനും സ്വാധീന കുറവ് നേരിടുന്ന വേങ്കോട് ചതുപ്പിൽ ചരുവിള വീട്ടിൽ വിശ്വം ഭരന് വീട് നിർമിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ കമ്മിറ്റി രൂപീകരിക്കുകയും . ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബഹു: മടത്തറ അനിൽ വീടിന്റെ ആദ്യ ഘട്ട തുക വീട് നിർമിക്കുന്ന കോണ്ട്രാക്ടർ ശരൺ എസിന് കൈമാറി. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്‌സൺ സിന്ധു , അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്…

Read More

വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ വി ഇ ഒ അറസ്റ്റിൽ

വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന്കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) അറസ്റ്റിൽ. വഴിക്കടവ് പഞ്ചായത്തിലെ വിഇഒ ചുങ്കത്തറ കോട്ടേപ്പാടം സ്വദേശി അമ്പക്കാടൻ നിജാസിനെ (38) ആണ് വിജിലൻസ് അറസ്റ്റ് ചെയ്‌തത്‌. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താവ് കോരൻകുന്നിലുള്ള വീട്ടമ്മയിൽനിന്നാണ് ഇയാൾ 10,000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിജിലൻസ് ഡിവൈഎസ്‌പി ഫിറോസ് എം.ഷെഫീഖിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭൂരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി സർക്കാർ നൽകി വരുന്നതാണ് 6…

Read More

ചടയമംഗലം പഞ്ചായത്തിലെ 96 കുടുംബംങ്ങൾക്ക് ആശ്വാസം

പഞ്ചായത്തിന് പുതിയതായി നിർമിക്കുന്ന ഓഫീസിന്റെ ഡിപിആർ പ്രകാശനവും മൂന്നാംഘട്ട ലൈഫ് പദ്ധതിയുടെ ഭൂരഹിത ഭവനരഹിതർക്കുള്ള പ്രമാണ കൈമാറ്റ ചടങ്ങും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. 96 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനുള്ള പഞ്ചായത്തിന്റെ ഇടപെടൽ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, വൈസ് പ്രസിഡന്റ് ഹരി വി നായർ, ജില്ലാ…

Read More