റോഡ് ടാറിങ്: ക്രമക്കേടെന്ന് പരാതി

നബാർഡിൻ്റെ സഹായത്തോടെ നിർമാണം നടക്കുന്ന ചിതറ ഐരക്കുഴി പെരിങ്ങാട് റോഡിൻ്റെ നിർമാണത്തിൽ ക്രമക്കേടെന്ന് ആരോപണം. ടാറിങ് നടത്തിയ ഭാഗം ദിവസങ്ങൾ കഴിയും മുൻപ് ഇളകി. 2 കോടി 65 ലക്ഷം രൂപ അടങ്കലിലാണ് നിർമാണം. ശരിയായ രീതിയിൽ ടാറിങ് നടത്തുന്നില്ലെന്നാണ് പരാതി. നേരത്തെ തുക അനുവദിച്ചെങ്കിലും പണി നടന്നിരുന്നില്ല. പിന്നീട് നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് പണി തുടങ്ങിയത്. പണി തീരും മുൻപ് ടാറിങ് നടത്തിയ ഭാഗം ഇളകി ചിതറ ഐരക്കുഴി പെരിങ്ങാട് റോഡ് നിർമാണം തീരും മുൻ…

Read More

മാങ്കോട് പന്തുവിള തലവരമ്പ് സൈഡ് വാൾ കാരിച്ചിറ കല്ലുവെട്ടാംകുഴി റോഡ് നിർമ്മാണം പുനരാരംഭിച്ചു

പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാങ്കോട് പന്തുവിള തലവരമ്പ് സൈഡ് വാൾ കാരിച്ചിറ കല്ലുവെട്ടാംകുഴി റോഡിന്റെ നിർമ്മാണം പുനരാരംഭിച്ചു. പി എം ജി എസ് വൈ ബദ്ധപ്രകാരം എൻ കെ പ്രേമചന്ദ്രൻ എംപിയാണ് റോഡിന് ഫണ്ട് അനുവദിച്ചത്. പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ട് ഏറെക്കാലമായെങ്കിലും റോഡ് നിർമ്മാണം പുനരാരംഭിച്ചിരുന്നില്ല. ഇതേ തുടർന്ന് എൻ കെ പ്രേമചന്ദ്രൻ എംപി വീണ്ടും ഇടപെടുകയും റോഡ് നിർമ്മാണം ദുരിതഗതിയിൽ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇരപ്പിൽ വാർഡിലെ മാങ്കോട് ജംഗ്ഷനിൽ നിന്നാണ് നിർമ്മാണം…

Read More

വയല പുന്നമൺ ഏലാ ചുണ്ട റോഡ് കോൺക്രീറ്റു ചെയ്ത് നാടിനു സമർപ്പിച്ചു

ഇട്ടിവാ പഞ്ചായത്തിലെ വയല പുന്നമൺ ഏല ചുണ്ട റോഡ് കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ചു.ജില്ലാ പഞ്ചാ. അംഗം അഡ്വ. സാം കെ. ഡാനിയൽ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് നാടിനു സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.216 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയിലാണ് റോഡ് കോൺക്രീറ്റ് നിർമ്മാണം പൂർത്തിയായത്. ഗ്രാമപഞ്ചാ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.ബൈജു അധ്യക്ഷനായ യോഗത്തിൽ ബ്ളോക് പഞ്ചാ: അംഗം എ. നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീ ദേവി. ബി.എസ്,…

Read More
error: Content is protected !!