“മകൾ 26 വയസ് “,
വില്പനക്ക് എന്ന ബോർഡ് പൂക്കുന്ന കാലം വിദൂരമല്ല
വിവാഹം സമൂഹത്തിൽ ധന്യമായ കൂടിച്ചേരലായി കണക്കാക്കപ്പെടുമ്പോൾ, അവിടെ പല ജീവിതങ്ങളും കണക്ക് പറഞ്ഞു വില്പന നടത്തുന്നത് പോലെയാണ്. വിവാഹം എന്ന് പറയുന്നത് രണ്ട് വ്യക്തികളുടെ കൂടിച്ചേരലുകൾ മാത്രമല്ല, രണ്ട് കുടുംബം, വിശ്വാസം,പൈതൃകം, ഭാഷ, സംസ്‍കാരം തുടങ്ങിയവയുടെ സംയോജനം കൂടിയാണ്. നിനക്ക് ഞാനും എനിക്ക് നീയും എന്ന മനോഹരമായ ചിന്തകളിൽ ജീവിതം ആരംഭിക്കുന്നതിനു മുമ്പേ പറഞ്ഞുറപ്പിക്കുന്നു. സ്ത്രീധനം എന്ന പൈശാചിക ആചാരം. ഒരുമിച്ച് ജീവിക്കാൻ ഒരാണും പെണ്ണും തീരുമാനിക്കുമ്പോൾ പെണ്ണിന് നൽകുന്ന സ്ത്രീധനം വിവാഹ സമ്മാനമായി അവളുടെ മുമ്പോട്ടുള്ള…