പെരിങ്ങമല പഞ്ചായത്ത് ഭരണം UDF ന് നഷ്‌ടമായി ;പാലോട് രവി രാജിവച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌ പാലോട് രവി രാജിവച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടമായത്. കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നൽകിയെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പ്രതികരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലം പഞ്ചായത്തിലെ വാർഡ് മെമ്പർ രാജി വച്ചു

ചടയമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം ജയൻ രാജിവച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗവും പുലിയോട് വാർഡ് മെമ്പറുമാണ് ഇദ്ദേഹം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിൽ രാജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സംഘടനാപരമായ ചില വിഷയങ്ങൾ നിലനിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറെ ദിവസങ്ങൾക്കു മുന്നേ രാജി വയ്ക്കാൻ തീരുമാനമെടുത്തിരിക്കുകയായിരുന്നു ഇദ്ദേഹം എന്നാണ് അറിയുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!