മകരവിളക്ക് ദിനത്തിൽ പ്രതിഷേധ ജ്യോതി സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്
ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതിഷേധിച്ചുകൊണ്ട് മകരവിളക്ക് സമയത്ത് യൂത്ത് കോൺഗ്രസ് ചിതറ മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്യോതി സംഘടിപ്പിച്ചു. മടത്തറയിൽ നടന്ന പ്രതിഷേധ സംഗമത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗോകുൽ ചിതറ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ചിതറ മുരളി ഉദ്ഘാടനം ചെയ്തു. ചിതറ പഞ്ചായത്ത് പ്രസിഡണ്ട് ലീന ഓമന ദേവൻ വൈസ് പ്രസിഡണ്ട് അൻസാർ തലവരമ്പ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി ജി സുരേന്ദ്രൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജി കുമാരൻ,…


