കിളിമാനൂരിൽ ബൈക്കിലെത്തി വയോധികയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയിൽ
ഇളംമ്പ, ടോൾമുക്ക്, തെറ്റിക്കുഴിവിള വീട്ടിൽ രാഹുൽരാജ് (27) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബർ 24ന് രാവിലെ 7.30 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അടയമൺ, കൊപ്പം ഭാഗത്തു നിന്നും പട്ടാളംമുക്ക് ഭാഗത്തേക്ക് റോഡിലൂടെ ഒറ്റക്ക് നടന്ന് വരികയായിരുന്ന ചെറുനാരകംകോട് സ്വദേശി സുമതി (80) യുടെ കഴുത്തിലണിഞ്ഞിരുന്ന 5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം വൃദ്ധയുടെ അരികിലെത്തി മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. വൃദ്ധയുടെ…


