
വർക്കലയിൽ മോഷണത്തിനിടെ പിടിയിലായ പ്രതികളിൽ ഒരാൾ മജിസ്ട്രേറ്റിന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു
വർക്കല ഹരിഹരപുരത്ത് കിടപ്പ് രോഗിയായ വൃദ്ധ ഉൾപ്പെടെയുള്ള വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി ചേർത്ത് നൽകിയശേഷം നേപ്പാളിയായ വീട്ടുജോലിക്കാരിയുടെ സഹായത്തോടെ മോഷണം നടത്താൻ ശ്രമിച്ച് പിടിയിലായ പ്രതികളിൽ ഒരാൾ വർക്കല കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ( 48 ) ആണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്. കുഴഞ്ഞുവീണ രാംകുമാറിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഷണം നടത്തിയ ശേഷം സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട രാംകുമാറിനെ പുലർച്ചെ മൂന്ന് മണിയോടെയാണ് പോലീസ് പിടികൂടിയത്….