
ചിതറ വേങ്കോട് സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് വേങ്കോടിന്റെ സംരംഭമായി പുറത്തിറങ്ങിയ ‘മൈക്രോ ഫിനാൻസ്’ വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു
ചിതറ വേങ്കോട് സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് വേങ്കോടിന്റെ സംരംഭമായി പുറത്തിറങ്ങിയ ‘മൈക്രോ ഫിനാൻസ്’ എന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വീണ്ടും സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് സംഘടകർ. ബിഫോർ സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രാദേശിക കഥാപാത്രങ്ങളെ കേന്ദ്രമാക്കി സമൂഹത്തിൽ ഇന്ന് വളരെ പ്രസക്തമായ ഒരു പ്രമേയം ആധാരമാക്കി ഒരുക്കിയതാണ്. ആദ്യ ഷോയിൽ തന്നെ ഹൗസ്ഫുൾ ആവുകയും, ശക്തമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജീവിതരേഖകളെ ആധികാരികമായി…