അഞ്ചലിൽ എംഡിഎംഎ കേസിൽ അമ്മയും മകനും സുഹൃത്തും പിടിയിൽ

അഞ്ചലിൽ നവംബറിൽ നടന്ന എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ. അലയമണ്‍ സ്വദേശി ലീന ജേക്കബ്, മകന്‍ റോണക്ക് സജു ജോർജ്, ആലഞ്ചേരി സ്വദേശി ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ലീനയുടെ ഡ്രൈവര്‍ കൂടിയായ മറ്റൊരു പ്രതി പ്രദീപ് ചന്ദ്രൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് 84 ഗ്രാം എംഡിഎംഎയുമായി അഞ്ചലിലെ കോൺഗ്രസ് നേതാവ് ഷിജുവും സുഹൃത്തായ സാജനും പിടിയിലായത്. ലഹരി മരുന്ന് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന പൊലീസിന്റെ നിഗമനമാണ് 4 പ്രതികളുടെ…

Read More