
ചിതറ സ്വദേശിയിൽ നിന്ന് ഉൾപ്പെടെ കോടികൾ തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ ; പിടിയിലായവരുടെ എണ്ണം നാലായി
ചിതറയിലെ അംഗൻവാടി ഹെൽപ്പറുടെ കൈയിൽ നിന്ന് മാത്രം പ്രധാനമന്ത്രി സ്വയം തൊഴിൽ വയ്പയുടെ പേരിൽ തട്ടിയെടുത്തത് 71 ലക്ഷത്തോളം രൂപയാണ് . തിരുവനന്തപുരം കൊല്ലം ജില്ലകളിൽ പലരുടെ കൈയ്യിൽ നിന്നും കോടികളാണ് ഈ സംഘം തട്ടിയെടുത്തത്. ഈ കേസിൽ ഒന്നും രണ്ടും നാലും പ്രതികൾ പിടിയിൽ ആയിരിക്കെ കഴിഞ്ഞ ദിവസം ഒളിവിൽ കഴിഞ്ഞു വന്ന മൂന്നാം പ്രതിയെ കുളത്തുപ്പുഴ പോലീസ് പിടികൂടി. കുളത്തുപ്പുഴ ESM കോളനിയിൽ മണിവിലസത്തിൽ ബിനു സദാനന്ദൻ (49)നെയാണ് കഴിഞ്ഞ ദിവസം കുളത്തുപ്പുഴ പോലീസ്…