
മുഹമ്മദ് മുഹസിൻ എംഎൽഎ സിപിഐ ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചു
പാലക്കാട് ജില്ലയിൽ നിന്നുള്ള സിപിഐയുടെ ഏക എം എൽഎ മുഹമ്മദ് മുഹസിൻ പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചു. രാജിക്കത്ത് പാർട്ടി സംസ്ഥാന സെന്ററിനും ജില്ലാ സെക്രട്ടറിക്കും മെയിൽ ചെയ്തു. ദേശീയ നേതൃത്വത്തിന് രാജിക്കത്ത് നാളെ മെയിൽ ചെയ്യുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണിയുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ മുഹസിൻ ഉൾപ്പെടെയുള്ള പട്ടാമ്പി മണ്ഡലത്തിലെ ജില്ലാ കമ്മിറ്റി അംഗങ്ങളെ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നു. . ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയിൽ…