മുലപ്പാല്‍ തൊണ്ടയില്‍ തിങ്ങി 48 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ തിങ്ങി കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയില്‍ നൗഷാദ് – രേഷ്ന ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. രാവിലെ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയശേഷം കുട്ടിയെ കട്ടിലില്‍ കിടത്തിയിരുന്നു. മൂത്തകുട്ടിയെ സ്കൂളില്‍ വിട്ടശേഷം തിരികെ വന്നു നോക്കുമ്ബോള്‍ കുഞ്ഞിന് അനക്കം ഉണ്ടായിരുന്നില്ല. തുടർന്ന്, വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് മരണം സംഭവിച്ചിരുന്നു. അയിരൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്

Read More
error: Content is protected !!