കടയ്ക്കൽ മുക്കുന്നം സ്വദേശിയിൽ നിന്നും പത്ത് ലക്ഷത്തോളം വില വരുന്ന ലഹരി വസ്തുക്കൾ പിടികൂടി

ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി  കടയ്ക്കൽ, ആനപ്പാറ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ മുൻ കേസുകളിൽ പ്രതിയായ കടയ്ക്കൽ, മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കൽ -കുമ്മിൾ റോഡിൽ  പ്രവർത്തിച്ചുവരുന്ന പനമ്പള്ളി സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിനുള്ളിലെ ഷെഡിൽ സൂക്ഷിച്ച 700 കിലോയോളം വരുന്ന വിപണിയിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.  ഇയാൾക്കെതിരെ മുൻപും സമാന സ്വഭാവത്തിലുള്ള കേസുകൾ ചടയമംഗലം എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കടയ്ക്കൽ,…

Read More

കടയ്ക്കൽ മന്നാനിയയിൽ പ്രാർത്ഥനാ സമ്മേളനം

അനാഥരായ പെൺകുട്ടികൾക്ക് അഡ്മിഷൻനൽകി വിദ്യാഭ്യാസവും താമസവും ഒരുക്കി വിവാഹം നടത്തിച്ചു കൊടുക്കുന്ന സ്ഥാപനമായ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത്യതീംഖാനയിൽ റമദാൻ 27 ഏപ്രിൽ 7ന് പ്രാർത്ഥനാസമ്മേളനം നടക്കും. ഉച്ചയ്ക്ക് 2ന് പ്രമുഖ പ്രഭാഷകനായ ഹാഫിസ് കുമ്മനം നിസാമുദീൻ മൗലവി അസ്ഹരി റമദാൻ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് പ്രമുഖപണ്ഡിതരും നേതാക്കളും സംഗമിക്കുന്ന പ്രാർത്ഥനാസമ്മേളനത്തിന് കേരള മുസ്ലിം ജമാഅത്ത്ഫെഡറേഷൻ പ്രസിഡന്റും ജാമിഅ മന്നാനിയാ സെക്രട്ടറിയുമായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നേതൃത്വം നൽകും. ഇഫ്താർ സംഗമത്തോടെയാണ് പ്രാർത്ഥനാസമ്മേളനം സമാപിക്കുന്നത്….

Read More

കടയ്ക്കൽ മുക്കുന്നത്ത് വയോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ മുക്കുന്നത്ത് ചൊറിയൻ പച്ചയിൽ വയോധികയെ വീടിനടുത്തുള്ള പുരടത്തിൽ മണ്ണണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. മുക്കുന്നം ചൊറിയൻപച്ച മേലെകരിക്കത്തിൽചരുവിളപുത്തൻവീട്ടിൽ 66വയസ്സുള്ള വാസന്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിൽ എത്തിയ ബന്ധുവാണ് വാസ്സന്തിയെ വീടിനോട് ചേർന്നുള്ള പുരടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഗ്യാലക്സി റോക്ക്സ് ക്വാറിയ്ക്ക് പാരിസ്ഥിതിക അനുമതി നൽകരുത് – മുക്കുന്നം ജനകീയ സമര സമിതി

ഗ്യാലക്സി റോക്ക്സ് ക്വാറിയ്ക്ക് പാരിസ്ഥിതിക അനുമതി നൽകരുത് – മുക്കുന്നം ജനകീയ സമര സമിതി.കടയ്ക്കൽ : കുമ്മിൾ ഗ്രാമപഞ്ചായത്തിൽ മുക്കുന്നം വാർഡിൽ പുതിയതായി വരാൻ പോകുന്ന ഗ്യാലക്സി റോക്ക്സ് ക്വാറിയ്ക്ക് എതിരെ പ്രദേശവാസികൾ ജനകീയ സമര സമിതി രൂപീകരിച്ചു കൊണ്ട് അധികാരികളെ സമീപിച്ചു. 517 പ്രദേശവാസികൾ ഒപ്പിട്ട ഭീമ സങ്കട ഹർജി ‌27/07/2023 ന് കൊല്ലം ജില്ലാ കളക്ടർ ശ്രീമതി അഫ്സാന പെർവീൺ ഐ.എ.എസ് സമക്ഷം നൽകി. കൂടാതെ മലിനീകരണ നിയന്ത്രണ ബോർഡ്, മൈനിംഗ് ആൻഡ് ജിയോളജി…

Read More

കൊല്ലം ജില്ലയിൽ കുമ്മിൾ പഞ്ചായത്തിൽ 2 ആം വാർഡായ മുക്കുന്നം പ്രദേശത്ത് പുതിയതായി തുടങ്ങാൻ പോകുന്ന ഗ്യാലക്സി ക്വാറിയ്ക്കുള്ള പബ്ലിക് ഹിയറിങ് 22/07/2023 ന് കടയ്ക്കൽ ടൗൺ ഹാളിൽ വെച്ച് നടന്നു

കൊല്ലം ജില്ലയിൽ കുമ്മിൾ പഞ്ചായത്തിൽ 2 ആം വാർഡായ മുക്കുന്നം പ്രദേശത്ത് പുതിയതായി തുടങ്ങാൻ പോകുന്ന ഗ്യാലക്സി ക്വാറിയ്ക്കുള്ള പബ്ലിക് ഹിയറിങ് 22/07/2023 ന് കടയ്ക്കൽ ടൗൺ ഹാളിൽ വെച്ച് നടന്നു. രാവിലെ 10.30 നു ആരംഭിച്ച പബ്ലിക് ഹിയറിങ് ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു. അതിൽ 200 ഓളം പേർ പങ്കെടുത്തു. 28 പേർ സംസാരിച്ചു. അതിൽ 20 പേർ ക്വാറി വേണ്ടായെന്നു എതിർത്ത് സംസാരിച്ചു. എട്ടു പേരാണ് ക്വാറിയെ അനുകൂലിച്ച് സംസാരിച്ചത് ….

Read More
error: Content is protected !!