പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിനെ  ശ്വാസം മുട്ടിച്ച് കൊന്നു, മാതാപിതാക്കൾ അറസ്റ്റിൽ

എറണാകുളം പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ ആസാം സ്വദേശി മുക്ഷിദുൽ ഇസ്ലാം, മുഷിതാ ഖാത്തൂൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി രണ്ടുപേരും ചേർന്ന് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ചതെന്നും പൊലീസ് കണ്ടെത്തി

Read More

ഭിന്നശേഷിക്കാരനായ കുട്ടിയോട് മാതാപിതാക്കളുടെ ക്രൂരത

ഭിന്നശേഷിക്കാരനായ കുട്ടിയോട് മാതാപിതാക്കളുടെ ക്രൂരത. 18 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരനായ കുട്ടയോടെയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്ത് മാതാപിതാക്കള്‍ ക്രൂരത കാണിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയെ മാതാപിതാക്കള്‍ പാര്‍പ്പിച്ചത് വീടിന് പുറത്തെ ഷെഡിലാണ്. ധരിക്കാന്‍ വസ്ത്രം പോലും നല്‍കാതെയായിരുന്നു കുട്ടിയെ മാതാപിതാക്കള്‍ ഷെഡില്‍ കെട്ടിയിട്ടിരുന്നത്. സംഭവം പുറത്ത് അറിഞ്ഞത് അയല്‍വാസികളായ വീട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചതോടെയാണ്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേര്‍ന്ന് മോചിപ്പിക്കുകയായിരുന്നു പരസ്യങ്ങൾ നൽകാൻ…

Read More