
സദാചാര പോലീസിങ്; മഹിളാ മോർച്ചയ്ക്കെതിരെ ഡി വൈ എഫ് ഐ
മഹിളാ മോര്‍ച്ചയുടെ സദാചാര പൊലീസിനെതിരെ കോനാട് ബീച്ചില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്ഐ. ഇന്ന് വൈകിട്ട് 5 മണിക്കാണ് പ്രതിഷേധ പരിപാടി. കഴിഞ്ഞ ദിവസം മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ബീച്ചില്‍ ഇരുന്ന യുവാക്കളെ ചൂല് കൊണ്ട് അടിച്ച് ഓടിച്ചിരുന്നു. കോന്നാട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ഓടിച്ച സംഭവം സദാചാര പൊലീസിംഗ് അല്ലെന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ വാദം. കുട്ടികളെ അവരുടെ അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഷേധക്കാര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഇതുവരെയും…