മലയോരമേഖലകളിൽ കനത്തമഴ; കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ, വാഗമൺ റൂട്ടിൽ ഗതാഗതം നിരോധിച്ചു

കേരളത്തിന്റെ മലയോര മേഖലകളിൽ കനത്ത മഴ. കോട്ടയം ജില്ലയുടെ മലയോര മേഖലയായ തീക്കോയിയിൽ മണ്ണിടിച്ചിൽ. മൂന്നുമണിക്കൂറോളം ശക്തമായി പെയ്ത മഴയെ തുടർന്നായിരുന്നു മണ്ണിടിച്ചിൽ. തീക്കോയി ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ആളപായങ്ങളില്ലെങ്കിലും കൃഷിനാശമുണ്ടായതായി റിപ്പോർട്ടുണ്ട്. സമീപത്തുള്ള തീക്കോയി ആറിൽ വെള്ളമുയരാണ് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഗതാഗത തടസമുണ്ടായതിനെ തുടർന്ന് വെള്ളാനി മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിലവിൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹനഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. വൈകുന്നേരം 5.45 ഓടെയായിരുന്നു മംഗളഗിരി…

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു

ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.നിലവിൽ വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്,വയനാട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ടാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ കനത്ത മഴയാണ്.വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ കാറ്റിന് സാധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ…

Read More
error: Content is protected !!