കെഎസ്‌ആര്‍ടിസിയില്‍ 2024 മുതല്‍ മലയാള ഭാഷ മാത്രം

പുതിയ വര്‍ഷം മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ കേരളത്തിന്‍റെ ഔദ്യോഗിക ഭാഷയായ മലയാളം മാത്രം. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ഭരണ രംഗത്ത് 2022ലെ ലിപി പരിഷ്കരണ നിര്‍ദ്ദേശപ്രകാരമുള്ള ഫോണ്ടുകള്‍ ഉപയോഗിക്കേണ്ടതാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ വെബ് പോര്‍ട്ടലില്‍ ലഭ്യമാണ് എന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.‌ മലയാളം ദിനപത്രങ്ങള്‍ക്ക് നല്കുന്ന പരസ്യം, ടെൻഡര്‍ തുടങ്ങിയവ പോലും പൂര്‍ണമായും മലയാളത്തിലായിരിക്കണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവികളുമടങ്ങുന്ന തസ്തിക മുദ്രകള്‍ എന്നിവയും മലയാളത്തില്‍…

Read More