ബെംഗളൂരിവില്‍ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനിലയാണ് മരിച്ചത്. അനില ബെംഗളൂരു രാജാരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണ്. അനിലയെ രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

Read More
error: Content is protected !!