വംശീയതയുടെ കനലുകൾ ആളിപ്പടർന്ന് കലാപ ഭൂമിക മണിപ്പൂർ ;മനു മാങ്കോട്
കലാപത്തെ അടിച്ചമർത്താൻ കഴിയാതെ നിസംഗതയുടെ മൂടുപടമണിഞ്ഞിരിക്കുന്ന മണിപ്പൂർ സർക്കാർ.കൊല്ലപ്പെട്ടവരുടെയും, മാനഭംഗത്തിനിരയായവരുടേയും, പലായനം ചെയ്തവരുടെയും യഥാർത്ഥ കണക്കുകൾ ഇപ്പോഴും ലഭ്യമല്ല.ലോക രാജ്യങ്ങൾ ഇന്ത്യയിലെ ചെറിയ സംസംസ്ഥാനമായ മണിപ്പൂരിലേ സംഭവഗതികളെ ആശങ്കയോടെയാണ് കാണുന്നത്. കലാപം നിയന്ത്രിക്കാൻ മണിപ്പൂർ സർക്കാരിന് കഴിഞ്ഞില്ല എങ്കിൽ കേന്ദ്ര ഗവർമെന്റിന് പട്ടാളത്തെ ഇറക്കി സംഘർഷം നിയന്ത്രണ വിധയമാക്കേണ്ടതാണ്. ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു ചെറിയ സംസ്ഥാനത്തെ കലാപം നിയന്ത്രിക്കാൻ ആ രാജ്യത്തിന് ആയില്ലെങ്കിൽ അതൊരു അശുഭ സൂചനയാണ്. ഫാസിസത്തെ ചരിത്രപുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞതിനേക്കാൾ ഭീകരത സ്വന്തം കണ്മുന്നിലൂടെ…