Headlines

മടത്തറ മേലെമുക്കിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സംഘർഷം അഞ്ച് പേരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

മടത്തറ മേലെ മുക്കിൽ അവിട്ടം ദിനത്തിൽ യുവാവിനെ മർദിച്ച കേസിലാണ് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ഒളിവിൽ ആയിരുന്ന പ്രതികളെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഒഴുകുപറ സ്വദേശികളായ സുധീർ ,അനന്തു , അൻഫിൽ ,റാസിഖ് , ഷെഫിൽ എന്നിവരെയാണ്  ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. മടത്തറ മേലേമുക്ക് സ്വദേശി അജീഷിനെയാണ് ആക്രമിച്ചത്.  സംഭവത്തിൽ തലയ്ക്ക് ആറോളം  കുത്തികെട്ടുകൾ  ഉണ്ട്. സംഭവത്തിൽ ആറ് പ്രതികൾ ഉള്ളതിൽ…

Read More

മടത്തറയിൽ നാലംഗ സംഘം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

മടത്തറയിൽ ഓട്ടോറിക്ഷയിൽ വന്ന നാലാം സംഘം  ബിവറേജ് മുന്നിലായിരുന്നു  ഈ പ്രകടനം. വടിവാളുമായി എത്തിയ ഇവർ റോഡിൽ ഇറങ്ങി വാഹനങ്ങൾ തടയുകയും.   യാത്രക്കാരൻ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ അക്രമസംഘത്തെ പിടികൂടാൻ ചിതറ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മടത്തറയിൽ വൻ കഞ്ചാവ് വേട്ട

11 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി വിൽസൺ സേവിയർ  മടത്തറയിൽ പിടിയിൽ. മടത്തറ ബസ്സ്റ്റാൻഡ് പരിസരത്ത് വച്ചാണ് പ്രതി പിടിയിലായത്. കടയ്ക്കൽ ചിതറ കല്ലാറ ഭാഗത്ത്‌നിന്നും ലക്ഷക്കണക്കിന് വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പിടികൂടിയത്. ഓണം വിപണി ലക്ഷ്യമാക്കി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നു എന്ന വിവരത്തെ തുടർന്ന് പിന്തുടർന്ന് എത്തിയ പൊലീസ് മടത്തറ ബസ്റ്റാന്റ് പരിസരത്ത് വച്ചു പ്രതിയെ പിടികൂടുകയായിരുന്നു. ഓണ വിപണിക്കായി കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിപ്പെടുന്നുണ്ട്. പരസ്യങ്ങൾ…

Read More

ചടയമംഗലത്ത്  നിരവധി മോഷണക്കേസിലെ പ്രതിയായ മടത്തറ തുമ്പമൻതൊടി  സ്വദേശിയായ പ്രതി  അറസ്റ്റിലായി.

ചടയമംഗലം  കിളിമാനൂർ  കടയ്ക്കൽ  എന്നീ മേഖലകളിൽ നിരവധി മോഷണ കേസിലെ പ്രതിയാണ്  അറസ്റ്റിലായത്. മടത്തറ സ്വദേശി  തുമ്പമൺ തൊടി  അസീന  മൻസിലിൽ  നാൽപ്പത്  വയസ്സുള്ള  ഷമീറാണ്  പോലീസ് പിടിയിലായത്.വീടുകൾ കുത്തി തുറന്ന്  റബ്ബർഷീറ്റ്  മോഷ്ടിക്കുന്നതാണ്  ഷമീറിന്റെ  പതിവ്. വിവിധ പോലീസ് സ്റ്റേഷനുകളിൽ  23 കേസ്  പ്രതിക്കെതിരെ നിലവിലുണ്ട്. കഴിഞ്ഞ 27 ന് രാവിലെ  നാല്  മണിയോടെ  നിലമേൽ താജുദീന്റെ  വീട്ടിൽ നിന്നും 200 ഷീറ്റും ,  വേങ്ങമൂട്ടിൽ നാസറിന്റെ വീട്ടിൽ കിടന്ന  റബ്ബർഷീറ്റും  പ്രതി മോഷ്ടിച്ച് കടത്തിയ കേസിലാണ്…

Read More

ചാക്കിന് 50 രൂപ കുറച്ച് സിമന്റ്! 32000 രൂപ തട്ടിയെടുത്ത  കേസിൽ മടത്തറ സ്വദേശി അറസ്റ്റിൽ

അഖിൽ (34) എന്ന മടത്തറ സ്വദേശിയെ പണം തട്ടിയതിന് അമ്പലപ്പുഴ  പോലീസ് അറസ്റ്റ് ചെയ്തു.നിർമ്മാണ സ്ഥലങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌  തട്ടിപ്പ്  നടത്തിയ കൊല്ലം   മടത്തറ  സ്വദേശിയെ അമ്പലപ്പുഴ എസ്എച്ച്ഒ അറസ്റ്റ് ചെയ്തത്. ജൂൺ മൂന്നിന് വളഞ്ഞാവി സ്വദേശിയായ ഷംഷാദിന്റെ വീടുപണി നടക്കുന്നിടത്ത്   അഖിൽ എത്തുകയും രാംകോ സിമന്റ്‌സിലെ സെയിൽസ് എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞു ആളുകളെ കബളിപ്പിക്കുകയും ചെയ്താണ്  തട്ടിപ്പ് നടത്തിയത്. മാർക്കറ്റ് വിലയേക്കാൾ 50 രൂപ കുറഞ്ഞ വിലയ്ക്ക് സിമന്റ് നൽകാമെന്നും സിമന്റ് ഡെലിവറി…

Read More

മടത്തറയിലെ
വ്യാജരേഖ നിർമ്മാണം കേസ് ഒതുക്കി തീർക്കാൻ പോലീസ്‌ ശ്രമം; കെ.എസ്.യു.

കടയ്ക്കൽ:മാർക്ക്ലിസ്റ്റ് തിരുത്തലും വ്യാജരേഖ നിർമ്മാണവും SFI യുടെ കുലത്തൊഴിലായി മാറിയെന്ന് KSU. നീറ്റ് പരീക്ഷയുടെ മാർക്ക്‌ ലിസ്റ്റിൽ കൃത്രിമം കാണിച്ച മുൻ SFI നേതാവ് സെമീഖാനെ കഴിഞ്ഞ ദിവസമാണ്‌ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്‌. ഇദ്ദേഹതെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി കെ.എസ്.യു രംഗത്തെത്തി. ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ വ്യാജരേഖ ചമയ്‌ക്കുവാൻ പ്രതിക്ക്‌ സഹായം ചെയ്തവരെയോ പിടികൂടാതെ കേസ് അവസാനിപ്പിക്കാനാണ് പോലീസ്‌ ശ്രമിക്കുന്നത്‌. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുവാൻ കോടതിയിൽ നിന്നും…

Read More

കൃത്രിമം കാണിച്ച് ഉപരിപഠനത്തിനു അർഹത നേടാൻ ശ്രമിച്ച മടത്തറ ഒഴുകുപറ സ്വദേശി ചിതറ പോലീസിന്റെ പിടിയിലായി

മടത്തറ : നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാണിച്ചതിന് മടത്തറ ഒഴുകുപറ സ്വദേശി അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം ഏരിയാ കോഓർഡിനേറ്ററുമായ മടത്തറ ഒഴുകുപാറ സ്വദേശി സമി ഖാൻ മൻസിലിൽ താമസിക്കുന്ന സെമിഖാൻ(21)നെയാണ് .കസ്റ്റഡിയിലെടുത്തത്. നീറ്റ് 2021-22 പരീക്ഷയിൽ വിജയിക്കാത്ത സെമിഖാൻ, താൻ ഉയർന്ന മാർക്കും റാങ്കും നേടിയെന്ന് വ്യാജരേഖ ചമച്ച് പഠനം തുടരാൻ ശ്രമിച്ചതിന് ആണ് പോലീസ്‌ കസ്റ്റഡിയിൽ എടുത്തത്. സെമിഖാൻ തന്നെ ഹൈക്കോടതിയിൽ നൽകിയ കേസിലൂടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്….

Read More

മടത്തറയിൽ പത്ത് വയസ്സ് കാരിയോട് 69 കാരന്റെ ക്രൂരത . ലൈംഗിക ഉപദ്രവം സഹിക്കാൻ കഴിയാതെ ഇറങ്ങി ഓടി പെൺകുട്ടി

ചിതറ: മടത്തറയിൽ പത്ത് വയസുക്കാരിയായ ദളിത്‌ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 69 കാരൻ ചിതറ പോലീസിന്റെ പിടിയിൽ. മടത്തറ സ്വദേശിയായ ഗോപാല കൃഷ്ണൻ നായരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാളുടെ കടയിലേക്ക് സാധനം മേടിക്കാൻ എത്തിയ പത്തുവയസുകാരിയെ കടക്കുളിലേക്ക് വിളിച്ചു കയറ്റുകയും ലൈംഗീകമായി ഉപദ്രവിക്കുകയുമായിരുന്നു . ഉപദ്രവം സഹിക്കാനാകാതെ കുട്ടി ഭയന്ന് വീട്ടിലേക്ക് ഓടുകയും തുടർന്ന് മാതാപിതാക്കളോട് വിവരമറിയിക്കുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ ഉടൻ തന്നെ ചിതറ പോലീസിൽ പരാതി നൽകി. കൊട്ടാരക്കര DYSP ജി.ഡി വിജയകുമാറിന്റെ…

Read More

കടയ്ക്കൽ മുള്ളിക്കാട് കൊല്ലായിൽ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങുന്നതായി പരാതി

കടയ്ക്കൽ മുള്ളിക്കാട് കൊല്ലായിൽ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങുന്നതായി പരാതി. ഈ റൂട്ടിലുള്ള ഏക ബസാണ് പതിവായി സർവീസ് മുടക്കുന്നത്. നിലമേലിൽ നിന്നു കടയ്ക്കൽ-ചിതറ-മുള്ളിക്കാട്-സത്യമംഗലം -കൊല്ലായിൽ വഴി മടത്തറയിലേക്കുള്ള ബസാണിത്. രാവിലെയും രാത്രിയിലുമുള്ള ട്രിപ്പ് മുടക്കുന്നത് പതിവാണ്. വിദ്യാർഥികൾ ഉൾപ്പെടെ ഇതുമൂലം ഓട്ടോറിക്ഷയടക്കമുള്ളവാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മടത്തറ, ചിതറ മേഖലകളിൽ നിന്നു രാത്രി കടയ്ക്കൽ, നിലമേൽ എന്നിവിടങ്ങളിലേക്ക് പോകാനുള്ള അവസാന ബസാണിത് .രാത്രി സർവ്വീസ് മുടക്കുന്നത് കാരണം   എം.സി.റോഡിലെത്തി മറ്റിടങ്ങളിലേക്കു പോകാനുള്ളവരും  വലയുകയാണ്  . ബസ്…

Read More

മടത്തറ ഗ്രാമീൻ ബാങ്കിനെ കുറിച്ച് പറയുന്നു ; മടത്തറ പോസ്റ്റ് ഓഫീസ് fb പേജ്

ഇത്തവണ പറയാനുള്ളത് നമ്മുടെ മടത്തറ ഗ്രാമീൺബാങ്കിനെയും അതിന്റെ ATM സർവീസിനെയും കുറിച്ചുള്ള ഒരു കാര്യമാണ്. ഒരിക്കലും നമ്മുടെ നാട്ടിലെ ഒരു സ്ഥാപനത്തിനെ കുറിച്ചുള്ള കുറ്റപ്പെടുത്തലായി മാത്രം ഇതിനെ കാണേണ്ടതില്ല.പലരും നേരിടുന്ന ചെറിയൊരു വിഷയം ഇവിടെ പറയുന്നു എന്ന് മാത്രം. ചെറിയ എമൗണ്ടുകൾ പിൻവലിക്കാൻ വരുന്ന ആൾക്കാരെ,തൊട്ടടുത്ത് തന്നെയുള്ള അവരവരുടെ ബാങ്കിന്റെ ATM കൗണ്ടറിലേക്ക് നിർബന്ധിച്ച് പറഞ്ഞുവിടുന്നത് മിക്ക ബാങ്കുകളിലും ഇപ്പോൾ സർവ്വസാധാരണമാണ്. തികച്ചും സാധാരണക്കാരായ ആൾക്കാരാണ് നമ്മുടെ ഈ പ്രദേശത്തുള്ളത്. പ്രായമായ ചില അമ്മമാരുംവലിയ വിദ്യാഭ്യാസമില്ലാത്ത ചില…

Read More
error: Content is protected !!